പാലാ: ചിങ്ങപ്പുലരിയിൽ എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ആസ്ഥാനത്തും യൂണിയനുകീഴിലെ 48 ശാഖാങ്കണങ്ങളിലും ശ്രീനാരായണീയ ഭവനങ്ങളിലും സ്ഥാപനങ്ങളിലും പീത പതാകകൾ ഉയർത്തി. മീനച്ചിൽ യൂണിയൻ ആസ്ഥാനത്ത് കൺവീനർ അഡ്വ. കെ.എം. സന്തോഷ് കുമാറാണ് പതാക ഉയർത്തിയത്. ശാഖകളിലെ പതാക ഉയർത്തലിന് ശാഖാ നേതാക്കൾ നേതൃത്വം നൽകി.