mg-university-info
mg university info

പരീക്ഷാ തീയതി

സീപാസിലെ ഒന്നാം സെമസ്റ്റർ എം.എസ്‌ സി സൈബർ ഫോറൻസിക് (സി.എസ്.എസ് 2018 അഡ്മിഷൻ റഗുലർ) പരീക്ഷകൾ 30 മുതൽ ആരംഭിക്കും. പിഴയില്ലാതെ 21 വരെയും 500 രൂപ പിഴയോടെ 22 വരെയും 1000 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം.

ഒൻപതാം സെമസ്റ്റർ ബി.എ (ക്രിമിനോളജി) എൽ എൽ.ബി. (ഓണേഴ്‌സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2011 അഡ്മിഷൻ സപ്ലിമെന്ററി), ഒൻപതാം സെമസ്റ്റർ ബി.എ എൽ എൽ.ബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് (2014 അഡ്മിഷൻ റഗുലർ/20122013 അഡ്മിഷൻ സപ്ലിമെന്ററി), ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ എൽ എൽ.ബി (2014 അഡ്മിഷൻ റഗുലർ/2013 അഡ്മിഷൻ സപ്ലിമെന്ററി), ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ എൽ.ബി (2014 അഡ്മിഷൻ റഗുലർ/2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ 20ന് ആരംഭിക്കും. പിഴയില്ലാതെ ആഗസ്റ്റ് 22 വരെയും 500 രൂപ പിഴയോടെ 24 വരെയും 1000 രൂപ സൂപ്പർഫൈനോടെ 26 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.