johnson-romy-joy
രണ്ടു വ്യത്യസ്ത കേസുകളിലായി 3 യുവാക്കള്‍ ഉണക്ക ഗഞ്ചാവുമായി പിടിയിലായി.

അടിമാലി: രണ്ടു വ്യത്യസ്ത കേസുകളിലായി മൂന്ന് യുവാക്കൾ ഉണക്ക കഞ്ചാവുമായി പിടിയിൽ. എറണാകുളം ഇടക്കൊച്ചി പെരുമ്പടപ്പ് കരയിൽ കോതിരിത്തറ വീട്ടിൽ ലെനി ജോൺസൺ (20), ചാണയിൽ വീട്ടിൽ റോമി ജോയി (20) എന്നിവരെ വട്ടവട ടോപ്പ് സ്റ്റേഷനിൽ നിന്നും അടിമാലി കരയിൽ കീഴേത്ത് വിഷ്ണു സന്തോഷിനെ (19) അടിമാലി പഴയ റോഡിൽ നിന്നുമാണ് പിടികൂടിയത്. മൂന്നു പേരിൽ നിന്നുമായി 120 ഗ്രാം ഉണക്ക കഞ്ചാവും രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്‌മെന്റ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് മൂവരും പിടിയിലായത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.എച്ച്. രാജീവ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാന്റി തോമസ്, എ.സി. നെബു, കെ.എസ്. മീരാൻ, പി.വി. സുജിത്ത്, എസ്.പി. ശരത്ത് എന്നിവരും പങ്കെടുത്തു.