പാലാ : ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പതാകദിനം ആചരിച്ചു. പാലായിൽ നഗരസഭ മുൻ വൈസ് ചെയർമാൻ കെ.ആർ.മുരളീധരൻ പതാക ഉയർത്തി. മീനച്ചിൽ താലൂക്കിൽ 200 കേന്ദ്രങ്ങളിലും പതാക ഉയർത്തി. വൃക്ഷപൂജ, ഗോപൂജ എന്നിവയും വിവിധ സ്ഥലങ്ങളിൽ നടന്നു. 23 നാണ് ശ്രീകൃഷ്ണ ജയന്തി. സാംസ്‌കാരിക സമ്മേളനം, ഉറിയടി എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.