പാലാ : പാലാ - തൊടുപുഴ സംസ്ഥാന പാതയിലെ ഞൊണ്ടിമാക്കൽ കവലയിൽ നിന്നുള്ള പ്രവിത്താനം ചൂണ്ടച്ചേരി റോഡ് പൊട്ടിപ്പൊളിഞ്ഞത് വാഹന യാത്രക്കാർക്ക് ദുരിതമാകുന്നു. വിവിധ ഭാഗങ്ങളിൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കുഴികളിൽ വെള്ളവും ചെളിയും കെട്ടിക്കിടക്കുന്നതിനാൽ അപകടസാദ്ധ്യതയുമേറെയാണ്. പാലാ മരിയ സദനത്തിനു മുൻപിലൂടെ കടന്നു പോകുന്ന റോഡിലൂടെയാണ് ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എൻജിനിയറിംഗ് കോളേജിലേതടക്കം വിദ്യാർത്ഥികൾ പോകുന്നത്. റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.