കോട്ടയം: കേരളാ കോൺഗ്രസ് (എം) നേതാക്കളെ പുറത്താക്കിയതായുള്ള പി.ജെ. ജോസഫിന്റെ അവകാശവാദം അംഗീകരിക്കില്ലെന്ന് ജോസ് കെ.മാണി വിഭാഗം. ഉന്നതാധികാരസമിതി അംഗങ്ങളായ ബാബു ജോസഫ്, കെ.ഐ ആന്റണി, വി.റ്റി ജോസഫ്, ജോബ് മൈക്കിൾ, ജില്ലാ പ്രസിഡന്റുമാരായ കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ജോണി പുല്ലന്താനി, തോമസ് മാസ്റ്റർ, സണ്ണി തെക്കേടം, വഴുതാനത്ത് ബാലചന്ദ്രൻ, സഹായദാസ് നാടാർ, സംസ്ഥാന ജനറൽ സെക്രട്ടിമാരും സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളുമായ ജേക്കബ് തോമസ് അരികുപുറം, പ്രമോദ് നാരായൺ, ബേബി മാത്യു, ബെന്നി കക്കാട്, ജോസ് പാലത്തിനാൽ, ടോമി കെ.തോമസ്, ജെന്നിംഗ്‌സ് ജേക്കബ്, കർഷകയൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്, സഹകാരി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, ദളിത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരാണ് തങ്ങളെ പുറത്താക്കിയ പി.ജെ. ജോസഫിന്റെ നടപടി തള്ളിക്കളയുന്നതായി സംയുക്ത പ്രസ്താവന ഇറക്കിയത്.
കോടതിയുടെ മുന്നിൽ വ്യാജഭൂരിപക്ഷം ചമക്കാനും ജനങ്ങളുടെ മുന്നിൽ താനാണ് പാർട്ടിയെന്നു വരുത്തിത്തീർക്കാനുള്ള ഈ നീക്കത്തെ വെറും കോമാളിത്തമായി മാത്രമെ കാണുന്നുള്ളൂ. കേരളാ കോൺഗ്രസ് പാർട്ടിയെ തകർക്കാനുള്ള പി.ജെ ജോസഫിന്റെ ശ്രമങ്ങളെ പാർട്ടി പ്രവർത്തകർ ചെറുത്തതോൽപ്പിക്കുമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.