liquir

അടിമാലി: അടിമാലി താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്കിലെ നാലാം നില മദ്യപാനികളുടെ ഇടത്താവളമായി മാറുന്നു.നിർമ്മാണം പൂർത്തീകരിച്ച് രോഗികൾക്കായി തുറന്നു നൽകിയിട്ടുള്ള അടിമാലി താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്കിലെ നാലാം നിലയാണ് മദ്യപാനികളുടെ സുരക്ഷിത കേന്ദ്രമായി തീർന്നിട്ടുള്ളത്.നിലവിൽ ഒന്നും രണ്ടും മൂന്നും നിലകൾ മാത്രമേ പുതിയ കെട്ടിടത്തിൽ രോഗികൾക്കായി തുറന്നു നൽകിയിട്ടുള്ളു.ആശുപത്രി ജീവനക്കാരുടെയോ സുരക്ഷാ ജീവനക്കാരുടെയോ കണ്ണെത്താത്ത നാലാം നിലയിൽ രാപകൽ വ്യത്യാസമില്ലാതെ മദ്യപാനവും പുകവലിയും നടക്കുന്നു. രോഗികൾക്കൊപ്പമെത്തുന്ന കൂട്ടിരിപ്പുകാർ മുതൽ പുറത്തു നിന്നുള്ളവർ വരെ ആളൊഴിഞ്ഞ് കിടക്കുന്ന ഈ ഭാഗത്തെത്തി മദ്യപിച്ച് മടങ്ങുന്നതായാണ് പരാതി.ചിതറികിടക്കുന്ന മദ്യകുപ്പികളും സിഗരറ്റ് കുറ്റികളും കാണാം.സ്ഥിരം മദ്യപാനികൾ സൗകര്യത്തിനായി ഒന്നിലധികം ഗ്ലാസുകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.മദ്യപിച്ചെത്തുന്നവർ ആശുപത്രി പരിസരത്ത് പ്രശ്‌നം സൃഷ്ടിക്കുന്നതും പതിവ് സംഭവം തന്നെ.വാഹനം പാർക്ക് ചെയ്യുന്ന കാര്യത്തിലടക്കം ചില സമയങ്ങളിൽ ആശുപത്രിയിലെത്തുന്നവർ സുരക്ഷാ ജീവനക്കാരുമായി കൊമ്പു കോർക്കുന്ന സാഹചര്യമുണ്ട്.

പുതിയ ബ്ലോക്കിലെ നാലാം നിലയിലെ മദ്യ കുപ്പികൾ