mannidichil

കറുകച്ചാൽ: ഇനിയൊരു ശക്തമായ കാറ്റോ മഴയോ ഉണ്ടാകരുതേ എന്ന പ്രാർത്ഥനയിലാണ് കറുകച്ചാൽ നെടുംകുന്നം 13-ാം വാർഡിലെ കറ്റുവെട്ടിയിൽ അനിൽകുമാർ, കുഞ്ഞുമോൻ എന്നിവർ കഴിയുന്നത്. വീടിനു മുൻവശത്തെ സംരക്ഷണഭിത്തി ഉൾപ്പെടെയുള്ള ഭാഗം കനത്ത മഴയിലും പേമാരിയിലും ഇടിഞ്ഞു പോയതോടെയാണ് ഈ കുടുംബങ്ങൾ ദുരിതത്തിലായത്. കഴിഞ്ഞ ബുധനാഴ്ച്ച രാത്രി 1.30 ഓടെയായിരുന്നു സംഭവം. തുടർച്ചയായി പെയ്ത പേമാരിയിൽ വീടിന്റെ മുറ്റം ഉൾപ്പെടെയുള്ള പകുതിയിലേറെ ഭാഗം ഇടിഞ്ഞു. ഇതോടെ ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്ന രണ്ടു വീടുകളും അപകടാവസ്ഥയിലായി. താഴെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കിണറിനു മുകിലേക്കും മണ്ണും കരിങ്കല്ലും ഇടിഞ്ഞു വീണത്. കിണറിനു മുകളിലേക്കു വീണ കല്ലും മണ്ണും വീട്ടുകാർ പിന്നീട് മാറ്റി. സംരക്ഷണഭിത്തി ഉൾപ്പടെ ഇടിഞ്ഞതിനാൽ ഇനി എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ഈ കുടുംബങ്ങൾ ജീവിക്കുന്നത്.