പൊൻകുന്നം : പാലാ - പൊൻകുന്നം റോഡിൽ ഒന്നാംമൈലിൽ വഴിയരികിൽ കക്കൂസ് മാലിന്യം തള്ളി. ഇന്നലെ പുലർച്ചെയാണ് സംഭവമെന്ന് കരുതുന്നു. മണ്ണ് അടിഞ്ഞ് കാടു വളർന്ന ഓടയിൽ മാലിന്യം കെട്ടിക്കിടക്കുന്നത് പരിസരമാകെ ദുർഗന്ധപൂരിതമായതോടെയാണ് പരിസരവാസികൾ വിവരം അറിയുന്നത്. അടുത്തിടെ പി.പി റോഡിൽ എലിക്കുളം 5ാം മൈൽ, ചീരാംകുഴി എന്നിവിടങ്ങളിലും കക്കൂസ് മാലിന്യവും റബ്ബർമാലിന്യവും തള്ളിയിരുന്നു.നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ല.