വൈക്കം: കുലശേഖര മംഗലം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വത്തിലുളള സഹകരണ സംരക്ഷണ മുന്നണിയ്ക്ക് ഉജ്ജ്വല വിജയം. മത്സരിച്ച മുഴുവൻ സീറ്റുകളിലും ഇടതു മുന്നണി വിജയം നേടി. പി.കെ അജിത് കുമാർ, കെ.ഡി അജിമോൻ, ധനഞ്ജയൻ, എ.നാസർ, തപസ്യ പുരുഷോത്തമൻ, കെ.ജി സുദർശനൻ, കെ.രമേശൻ, റോബി തോമസ്, വിജയചന്ദ്രൻ നായർ, പ്രിയതമ, രഞ്ജിനി ശിവദാസൻ, പി.കെ ലളിത, കെ.പി ബിജു എന്നിവരാണ് വിജയിച്ചത്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽ.ഡി.എഫ് പ്രവർത്തകർ കുലശേഖര മംഗലത്ത് പ്രകടനം നടത്തി. തുടർന്ന് ടോൾ ജംഗ്ഷനിൽ ചേർന്ന യോഗം സി.പി.എം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.ശെൽവരാജ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി പി.ജി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ കെ.എ രവീന്ദ്രൻ, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ ഡോ. സി.എം കുസുമൻ, കെ.എസ് വേണുഗോപാൽ, കെ.ബി രമ, ലോക്കൽ സെക്രട്ടറി എസ്.അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു.