കോട്ടയം: പ്രശസ്ത ചിത്രകാരനായ സി.സി.അശോകന്റെ സപ്തതി ചിത്രം വരച്ചും സ്‌നേഹവിരുന്നൊരുക്കിയും ശിഷ്യർ ആഘോഷിച്ചു.കോടിമത കെ.എസ്.എസ് സ്‌കൂൾ ഒഫ് ആർട്ട്സിൽ അശോകന്റെ ശിഷ്യരായിരുന്ന അറുപതിലേറെ പേർ മൂലേടത്തെ വീട്ടുവളപ്പിലിരുന്നു വർണം ചിത്രം വരച്ചായിരുന്നു അവർ തന്നെ പേരിട്ട 'അശോക ചോട്ടിൽ ഒരു ദിനം' ആഘോഷിച്ചത്.ചിലർ ഗുരുവിന്റെ ഛായാചിത്രം തന്നെ വരച്ചുകാൽക്കൽ അർപ്പിച്ചു വണങ്ങി.സ്‌നേഹവിരുന്നിനു ശേഷം നടന്ന അനുമോദന സമ്മേളനത്തിൽ സംവിധായകൻ ജോഷി മാത്യൂ, ആർട്ടിസ്റ്റ് സുജാതൻ, ടി.എ.എസ് മേനോൻ, ദർശന ഡയക്ടർ.ഫാ.എ മിൽ, ടി.ശശികുമാർ തുടങ്ങി നിരവധി പേർ സംബന്ധിച്ചു.