ചേന്നാട് : എസ്.എൻ.ഡി.പി യോഗം 2220-ാം ചേന്നാട് ശാഖയിലെ വിശേഷാൽ പൊതുയോഗവും വനിതാസംഘം തിരഞ്ഞെടുപ്പും നടത്തി. ശാഖാ പ്രസിഡന്റ് സജി കുന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.ആർ.ഉല്ലാസ് ഉദ്ഘാടനം ചെയ്തു. വനിതാസംഘം പുതിയ ഭാരവാഹികളായി മീന രഘു (പ്രസിഡന്റ്), ഓമന രാജപ്പൻ (വൈസ് പ്രസിഡന്റ്), സ്മിത സജീവ് (സെക്രട്ടറി), ഓമന ശേഖരൻ (യൂണിയൻ കമ്മിറ്റി അംഗം), പുഷ്പ ഗോപാലൻ, ലളിത ദിവാകരൻ, തങ്കമ്മ ഗംഗാധരൻ, ഷീല ശശി, രമ രാജു, അമ്മിണി കുമാരൻ, ബിജി സന്തോഷ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ മിനർവാമോഹനൻ, കൺവീനർ സോളി ഷാജി എന്നിവർ നേതൃത്വം നൽകി. യൂണിയൻ യൂത്ത് മൂവ്‌മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം സനൽ മണ്ണൂർ ആശംസ അർപ്പിച്ചു. ശാഖാ സെക്രട്ടറി വിനോദ് കൂനാനിക്കൽ സ്വാഗതവും, വൈസ് പ്രസിഡന്റ് ശശി ഐക്കരതെക്കേൽ നന്ദിയും പറഞ്ഞു.