കോട്ടയം: കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്‌ടേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ മികച്ച ക്ഷീരകർഷകൻ, കർഷക, മികച്ച സംരംഭകൻ , സംരംഭക എന്നിവരെ മന്ത്രി കെ.രാജു ആദരിക്കും. പശുവളർത്തലിൽ ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും പരിചയമുള്ള അഞ്ചിൽ കൂടുതൽ പശുക്കളുള്ള കർഷകർ 22 ന് മുൻപ് അപേക്ഷ സമർപ്പിക്കാം. ഫോൺ: 9447175985. അപേക്ഷകൾ ജില്ലാ സെക്രട്ടറി കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്‌ടേഴ്‌സ് യൂണിയൻ (കെ.എൽ.യു), ചെത്തുതൊഴിലാളി യൂണിയൻ ഓഫിസ് (എ.ഐ.ടി.യുസി) പാലാ എന്ന വിലാസത്തിൽ അയക്കുക.