വൈക്കം : 37-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര നിർവ്വഹണ സമിതിയുടെ നിധി സമാഹരണത്തിന്റെ ഉദ്ഘാടനം ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്നു. രാജേഷ് ഓംചേരിയിൽ നിന്ന് മോൻസ് ജോസഫ് എം.എൽ.എ തുക ഏറ്റുവാങ്ങി നിധി സമാഹരണം ഉദ്ഘാടനം ചെയ്തു. സത്ര നിർവഹണസമിതി വർക്കിംഗ് ചെയർമാൻ ബി.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ചീഫ് കോ-ഓർഡിനേറ്റർ പി.വി.ബിനേഷ്, ജനറൽ കൺവീനർ രാഗേഷ് ടി.നായർ, പോൾസൺ ജോസഫ് എന്നിവർ പങ്കെടുത്തു.
പുരാതന ക്ഷേത്രമായ ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ 12 മുതൽ 22 വരെയാണു അഖില ഭാരത ഭാഗവത മഹാസത്രം നടക്കുന്നത്.