വൈക്കം : വടക്കൻ ജില്ലകളിലെ പ്രളയ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ വൈക്കം നഗരസഭ അവശ്യ സാധനങ്ങളുടെ സമാഹരണം തുടങ്ങി. വൈക്കം പ്രണവ് യോഗാശ്രമം ഡയറക്ടർ എം.പി.നാരായണൻ നായരിൽ നിന്ന് വൈക്കം നഗരസഭ ചെയർമാൻ പി.ശശിധരൻ വസ്ത്രങ്ങൾ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, സർക്കാർ ജീവനക്കാർ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ഉദാരമായി നഗരസഭയിലേയ്ക്ക് സാധനങ്ങൾ എത്തിച്ചു കൊണ്ടിരിക്കുകയാണ്. അരി, പഞ്ചസാര, വെളിച്ചെണ്ണ, സാനിട്ടറി ഐറ്റംസ്, വസ്ത്രങ്ങൾ തുടങ്ങിയ സാധനങ്ങളാണ് സുമനസുകൾ എത്തിക്കുന്നത്. സംഭരിച്ച സാധനങ്ങൾ നഗരസഭ ജില്ലാ കളക്ടർക്കു കൈമാറും.വൈക്കം നഗരസഭ കൗൺസിലർമാരായ എസ്.ഹരിദാസൻ നായർ, സൽബി ശിവദാസ്, നഗരസഭ സൂപ്രണ്ട് ഒ.വി.മായ, അഡ്വ.അരവിന്ദാക്ഷമേനോൻ ,സീനിയർ ക്ലർക്ക് പി.അഖില തുടങ്ങിയവർ സംബന്ധിച്ചു.