ചങ്ങനാശേരി: ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ തൃക്കൊടിത്താനം പൊലീസ് സുരക്ഷാ സമിതി സംഘടിപ്പിച്ച സ്ത്രീസ്വയം രക്ഷാ പരിശീലന പരിപാടി പായിപ്പാട് ലൂർദ്ദ്മാതാ ഓഡിറ്റോറിയത്തിൽ പായിപ്പാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് സിബിച്ചൻ ഒട്ടത്തിൽ ഉദ്ഘാടനം ചെയ്തു. പൊലീസ് സുരക്ഷാസമിതി അംഗം സിബി അടവിച്ചിറ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം വനിതാ സെല്ലിലെ വനിതാ പൊലീസ് ഓഫീസർമാരായ ക്ഷേമാ പി.സി, ജുബീനാ ബീവി എന്നിവർ ക്ലാസുകൾ നയിച്ചു. യോഗത്തിൽ ജില്ലാ റസിഡൻസ് അപെക്സ് കൗൺസിൽ പ്രസിഡന്റ് കെ.എം രാധാകൃഷ്ണപിള്ള, മുഖ്യ പ്രഭാഷണം നടത്തി. പായിപ്പാട് ലൂർദ്ദ്മാതാ ചർച്ച് വികാരി ഫാദർ ജെയിംസ് അത്തിക്കളം അനുഗ്രഹ പ്രഭാഷണം നടത്തി. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ സി.ഐ സാജു വർഗ്ഗീസ്, എസ്.ഐ എസ്. ലാൽ ജി, എസ്.ഐ. സാബു സണ്ണി, എ.എസ്.ഐ പ്രസാദ് കുമാർ, സിവിൽ പൊലീസ് ഓഫീസർ പിഷോർലാൽ എന്നിവർ പങ്കെടുത്തു.