തലയോലപ്പറമ്പ് : വരിക്കാംകുന്ന് ഇന്ദിരാൻ ചിറയ്ക്കൽ മഹാവിഷ്ണു ഗോശാലകൃഷ്ണ ക്ഷേത്രത്തിലെ 20-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഇന്ന് ആരംഭിക്കും. വടശ്ശേരിക്കര ശബരീനാഥ് ദേവിപ്രിയയാണ് യജ്ഞാചാര്യൻ. ഇന്ന് വൈകിട്ട് 6.30ന് ക്ഷേത്രത്തിൽ വിശേഷാൽ ദീപാരാധന, തുടർന്ന് യജ്ഞശാലയുടെ ഭദ്രദീപപ്രകാശനവും അനുഗ്രഹ പ്രഭാഷണവും തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി നിർവ്വഹിക്കും. ഭാഗവത ഋഷി അഡ്വ.ടി.ആർ.രാമനാഥൻ വടക്കൻ പറവൂർ വിശിഷ്ടാതിഥിയാകും. തുടർന്ന് ധ്വജാരോഹണവും ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണവും. 27ന് സപ്താഹം സമാപിക്കും.