കോട്ടയം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാർഷികദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഇന്ന് നടത്തും. രാവിലെ 10ന് ഡി.സി.സി. ഓഡിറ്റോറിയത്തിൽ ചേരുന്ന അനുസ്മരണ സമ്മേളനം മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി - ഡി.സി.സി.നേതാക്കൾ പങ്കെടുക്കുമെന്ന് ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.