thanal

നെടുംകുന്നം : നെടുംകുന്ന് ഗ്രാമ പഞ്ചായത്ത് 14, 15 വാർഡുകളിലായി പ്രവർത്തിയ്ക്കുന്ന തണൽ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ നൽകുവാൻ നിത്യോപയോഗ സാധന ശേഖരണം നടന്നു. തണൽ റസിഡന്റ്‌സ് അസോസിയേഷനിൽ അംഗങ്ങളായ 50 കുടുംബാംഗങ്ങളിൽ നിന്നുമായി സംഭരിച്ച അര ലക്ഷം രൂപാ വിലമതിക്കുന്ന സാധനങ്ങൾ ദുരിതബാധിത സ്ഥലങ്ങളിൽ എത്തിക്കുന്നതിനു വേണ്ടി ഗ്രാമ പഞ്ചായത്തധികൃതർക്കു കൈമാറി. തണൽ അസോസിയേഷൻ ഓഫീസിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ പ്രസിഡൻറ് ഡോ. ജി. ജ്യോതിഷ് ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കൈടാച്ചിറ , പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ദേവസ്യ, ലതാ ഉണ്ണികൃഷ്ണൻ എന്നിവർക്ക് സാധനങ്ങൾ കൈമാറി. എ. എസ് ഉണ്ണി, ഉണ്ണികൃഷ്ണൻ പറമ്പത്ത് എന്നിവർ പങ്കെടുത്തു.