കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി സ്ഥാപകൻ ടി.രാമറാവുവിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള രാമറാവു അവാർഡ് ദാനം നാളെ വൈകിട്ട് 4.30ന് കെ.പി.എസ് മേനോൻ ഹാളിൽ നടക്കും. അവാർഡ് ജേതാക്കളായ ഡോ.വി.പി ഗംഗാധരൻ , ഡോ മാത്യു പാറയ്ക്കൽ, ഡോ.പി.ജി.ആർ പിള്ള എന്നിവർക്ക് ജസ്റ്റിസ് കെ.ടി തോമസ് രാമറാവു പുരസ്കാരം നൽകും. എയർ ഇന്ത്യ മുൻ ചെയർമാൻ ഡോ. റോയ് പോൾ ആമുഖ പ്രസംഗം നടത്തും. ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. പ്രൊ മാടവന ബാലകൃഷ്ണപിള്ള , ഡോ.ജെ.പ്രമീളാദേവി, ഷാജി ഐപ് വേങ്കടത്ത് എന്നിവർ പ്രസംഗിക്കും. അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തും.