puli

അടിമാലി:ജനവാസ കേന്ദ്രത്തിൽ പുലിയിറങ്ങിയതായി അഭ്യൂഹം.ഇരുമ്പുപാലം ചില്ലിത്തോട് ചപ്പാത്ത് ഭാഗത്ത് താമസിക്കുന്ന കുഴിക്കാട്ടിൽ എൽദോസിന്റെ പുരയിടത്തിലാണ് പുലി ഇറങ്ങിയതായി അഭ്യുഹം പരന്നത്.പുലിയുടേതിന് സാമ്യമായ കാൽപ്പാടുകൾ പുരയിടത്തിൽ പലയിടങ്ങളിലും കാണം. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ വനമില്ല.ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശവുമാണ്.വനംവകുപ്പ് ഇവിടെ എത്തി പരിശോധന നടത്തിയെങ്കിലും ഇത് പുലിയാണോയെന്ന് സ്ഥിരികരിച്ചിട്ടില്ല.

ചിത്രം:പുലിയുടെ കാൽപ്പാട് പതിഞ്ഞമണ്ണ് പോലീസ് പരിശോധിക്കുന്നു


ചിത്രം: പുലിയുടെ കാൽപ്പാട്‌