വാഴൂർ : പി.കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി അഭയം വാഴൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണ പരിപാടികൾ സംഘടിപ്പിച്ചു. വാഴൂരിലെ 25ൽപ്പരം കിടപ്പ് രോഗികളെ നേരിൽക്കണ്ട് പരിചരണം നൽകി. ചെങ്കൽ പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന ആകാശപ്പറവ ആശ്രമത്തിലും അഭയം പ്രവർത്തകർ സാന്ത്വനവുമായെത്തി. ചെയർമാൻ വി.എൻ.വാസവൻ, പ്രൊഫ.ആർ നരേന്ദ്രനാഥ്, അഡ്വ.ഗിരീഷ് എസ് .നായർ, വി.ജി.ലാൽ, ഗീത എസ്.പിള്ള, അഡ്വ.ബെജു കെ.ചെറിയാൻ, റംഷാദ് റഹ്മാൻ, ജിനുരാജ്, ശ്രീകാന്ത് പി.തങ്കച്ചൻ, വാഴൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി.റെജി എന്നിവർ പങ്കെടുത്തു.