കിടങ്ങൂർ : പി.കെ.വി ലൈബ്രറി കുട്ടികൾക്ക് വേണ്ടി ഒരു വർഷമായി നടത്തിവന്ന വായനാ മത്സരം സമ്മാന വിതരണം നടന്നു. ലൈബ്രറി ഹാളിൽ നടന്ന സമാപനസമ്മേളനം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ചന്ദ്രമോഹൻ, ബി.സി.എം. കോളേജ് മുൻ പ്രിൻസിപ്പലും, മുൻ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഷീലാ സ്റ്റീഫൻ, ജോൺസൺ പുളിക്കീൽ തുടങ്ങിയവർ പ്രസംഗിച്ചു. വായനാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട എസ്.ദേവനന്ദയ്ക്കും മികച്ച വിജയം കൈവരിച്ച ആർദ്ര.ബി , കൃഷ്ണ.പി.രാജീവ് , ശ്രേയ.എസ്. കൃഷ്ണൻ എന്നിവർക്കും മറ്റു വിജയികൾക്കും ട്രോഫികളും, പ്രശസ്തിപത്രവും , പുസ്തകങ്ങളും സമ്മാനമായി നൽകി. സി.കെ ഉണ്ണികൃഷ്ണൻ, ജോസ് തടത്തിൽ, ബാലകൃഷ്ണൻ , പ്രദീപ് കുമാർ വി, എൻ.എസ്. ഗോപാലകൃഷ്ണൻ, ടി.കെ.കരുണാകരൻ, മെൽബി ജേക്കബ്, ഷീലാ റാണി എന്നിവർ പ്രസംഗിച്ചു. ജോണി ചെറിയാൻ നന്ദി പറഞ്ഞു.