പാലാ : സ്വാമി ഉദിത് ചൈതന്യ ആചാര്യനായി സെപ്തംബർ 23 മുതൽ 30 വരെ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന പഞ്ചമവേദ സപ്താഹത്തിന് ഒരുക്കങ്ങൾ തുടങ്ങി. സപ്താഹത്തിന്റെ വിളംബരവും സ്വാഗതസംഘ രൂപീകരണവും ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്നു. സി.പി.ചന്ദ്രൻ നായർ (സ്വാഗതസംഘം പ്രസിഡന്റ്), കെ.ആർ.ബാബു കണ്ടത്തിൽ (ജന. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

കോട്ടയം അസി. കളക്ടർ ശിഖ സുരേന്ദ്രൻ, ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, കാലടി ശ്രീശങ്കര സംസ്‌കൃത സർവകലാശാല മുൻ വി.സി ഡോ.എം.സി.ദിലീപ്, ശ്രീ ശ്രീ രവിശങ്കർ പബ്ലിക്കേഷൻസ് മാനേജിംഗ് ട്രസ്റ്റി പ്രശാന്ത് നായർ, സാമവേദ പണ്ഡിതൻ ഡോ.ശിവകരൻ നമ്പൂതിരി, വിവേകാനന്ദ ട്രാവത്സ് എം.ഡി.നരേന്ദ്രൻ, ബി ജെ പി സംസ്ഥാന സമിതിയംഗം ഡോ.ജെ. പ്രമീളദേവി, യോഗക്ഷേമസഭ മുൻ അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരി, വാഴൂർ എൻ എസ് എസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ടി.വി.മുരളിവല്ലഭൻ, ഡോ.ജയലക്ഷ്മി (അഷ്ടാംഗം ആയുർവേദ വിദ്യാപീഠം പാലക്കാട്), ടെലിവിഷൻ അവതാരക അശ്വതി ശ്രീകാന്ത്, സോപാന സംഗീതജ്ഞൻ മാലം മനോജ്, ഡോ.അരവിന്ദ്, ക്ഷേത്രം തന്ത്രി പറമ്പൂരില്ലം നാരായണൻ നീലകണ്ഠൻ ഭട്ടതിരി, വി.കെ.സുധാകരൻ എന്നിവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും. അന്നദാനത്തിന് ഉത്പന്നശേഖരണവും കലവറ നിറയ്ക്കലും ചിങ്ങം ഒന്നിന് ആരംഭിച്ചു.