വൈക്കം: തിരുവിതാംകൂർ സേനാധിപനായിരുന്ന വൈക്കം പത്മനാഭപിള്ളയ്ക്ക് വൈക്കം ഗാന്ധി മന്ദരിത്തിൽ നിർമ്മിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം സി. കെ. ആശ എം.എൽ.എ നിർവഹിച്ചു. പത്മനാഭപിള്ള കുതിരപ്പുറത്ത് സവാരി ചെയ്തുവരുന്ന രംഗമാണ് സ്മാരകമായി നിർമ്മിക്കുന്നത്. ഗാന്ധിസ്മൃതി ഭവൻ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് നിർമ്മാണം. ചടങ്ങിൽ പ്രസിഡന്റ് ഏറ്റുമാനൂർ രാധാകൃഷ്ണൻ, മാനേജിംഗ് ട്രസ്റ്റി കലാദർപ്പണം രവീന്ദ്രനാഥ്, വൈസ് പ്രസിഡന്റ് പ്രൊഫ. പി. നാരായണൻ, രക്ഷാധികാരി ടി. ഷൺമുഖൻ പിള്ള, രാധാ ജി. നായർ, എസ്. നടരാജൻ, കെ. കെ. രാധാകൃഷ്ണൻ, അഡ്വ. പി. എസ്. നന്ദനൻ, കലാനിലയം ഗോവിന്ദൻകുട്ടി, പ്രൊഫ. എ. ശാന്ത, ഇന്ദിരാ ഭാസ്‌ക്കർ, ശോഭ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.