കോട്ടയം: കേന്ദ്രമന്ത്രിയായതിനു ശേഷം ആദ്യമായി കോട്ടയത്തെത്തിയ വി.മുരളീധരൻ ജില്ലയിലെ മുതിർന്ന പ്രവർത്തകരേയും, ജനപ്രതിനിധികളേയും അഭിസംബോധന ചെയ്തു. നാട്ടകം ഗസ്റ്റ് ഹൗസിലെത്തിയ മുരളീധരനെ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എൻ .ഹരിയും, അഡ്വ: നരായണൻ നമ്പൂതിരിയും ചേർന്ന് സ്വീകരിച്ചു. കേന്ദ്രപദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രവർത്തകയോഗത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൻ. ഹരി അദ്ധ്യക്ഷത വഹിച്ചു. ജി. രാമൻനായർ, ഏറ്റുമാനൂർ രാധാകൃഷ്ണൻ, രേണുസുരേഷ്, എം.വി. ഉണ്ണികൃഷ്ണൻ, ലിജിൻലാൽ എന്നിവർ സംസാരിച്ചു.