വൈക്കം: ആൾ കേരള പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സീതാറാം ആഡിറ്റോറിയത്തിൽ സി. കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രൊഫഷണൽ പ്രോഗ്രാം ഏജന്റുമാരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിക്കുമെന്ന് സി. കെ. ആശ എം. എൽ. എ. പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് രവി കേച്ചേരി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു വി. കണ്ണേഴൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. 25 വർഷം പിന്നിട്ട എ.കെ.പി.പി.എ.എ. അംഗങ്ങളെ ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിച്ചു. കലാഭവൻ അൻസാർ, വക്കം ഷക്കീർ, ശാലു മേനോൻ, ആർ.എൽ.വി. രാമകൃഷ്ണൻ, പ്രദീപ് മാളവിക, ഹരിദാസൻ നായർ, മോഹൻ ഡി. ബാബു, ബി. സാജൻ വൈക്കം, പരിപ്പിൽ കറുമ്പൻ, അയിലം ഉണ്ണികൃഷ്ണൻ, ഷാജി മൂവാറ്റുപുഴ എന്നിവർ പ്രസംഗിച്ചു.