durithashwasam

തലയോലപ്പറമ്പ് : മേവെള്ളൂർ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രളയക്കെടുതി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ സഹായിക്കാനായി ഉത്പന്നങ്ങൾ ശേഖരിച്ചു.വസ്ത്രങ്ങൾ, പായ വീട്ടുപകരണങ്ങൾ, കുപ്പിവെള്ളം, സോപ്പ്, പ്ലാസ്​റ്റിക്ക്, സ്​റ്റീൽ പാത്രങ്ങൾ, റൊട്ടി, ബിസ്‌ക്ക​റ്റ്, അരി, പയറുവർഗങ്ങൾ എന്നിവയുടെ ആദ്യ ശേഖരം അടങ്ങിയ ഒരു ട്രക്ക് ലോഡ് മലബാറിലേക്ക് പുറപ്പെട്ടു. മേവെള്ളൂർ പമ്പ് ഹൗസിൽ നടന്ന ചടങ്ങിൽ എഴുത്തുകാരി പി. സീമ ഫ്ലാഗ് ഓഫ് ചെയ്തു. പി.സാംബശിവൻ അദ്ധ്യക്ഷത വഹിച്ചു. ജിജോ മാത്യു, മനോജ്, രവി കെ.കെ, കെയു വർഗീസ് എന്നിവർ പ്രസംഗിച്ചു. കാരിക്കോട് പ്രവർത്തിക്കുന്ന ശക്തി ക്ലബിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച ഒരു ലോഡ് വസ്ത്രങ്ങളും, അരിയും മ​റ്റു പലചരക്ക് സാധനങ്ങളും വയനാട്ടിലെത്തിച്ചു. മേപ്പാടിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനാണ് സാധനങ്ങൽ സമാഹരിച്ചത്. പെരുവയിൽ പ്രവർത്തിക്കുന്ന കോട്ടൂർ റെഡിമെയ്ഡ്‌സിന്റെ ഉടമ തന്റെ സ്ഥാപനത്തിലെ പകുതിയോളം വസ്ത്രങ്ങൾ ദുരിത ബാധിതർക്ക് നൽകി. കാരിക്കോട്ടിലെ സുമനസ്സുകളായ നാട്ടുകാരും പുതിയ തുണികൾ, ബിസ്‌ക്ക​റ്റ്, റെസ്‌ക്, ബ്ലീച്ചിഗ് പൗഡർ, ഡെ​റ്റോൾ, നാപ്കിൻ തുടങ്ങിയവ ദുരിതബാധിതർക്ക് നൽകുന്നതിനായി സംഭാവന ചെയ്തു. റോബിൻ ചാക്കോ, ബോബി, ശരത്, റെജിൻ, തോമസ് ഡേവിഡ് എന്നിവർ ഉത്പന്നങ്ങൾ ശേഖരിക്കുന്നതിന് നേതൃത്വംനൽകി.