പാലാ : പാലായുടെ ആരോഗ്യ സംരക്ഷണത്തിന് കെ.എം.മാണി ഊന്നൽ കൊടുത്തതിന്റെ ഫലമാണ് ഇന്ന് ഈ നിലയിൽ പാലാ ജനറൽ ആശുപത്രി വികസിച്ചതെന്ന് ജോസ് കെ മാണി എം.പി ചൂണ്ടിക്കാട്ടി. രാമപുരത്തും, പൈകയിലും, ഉള്ളനാട്ടിലുമൊക്കെയുള്ള ആശുപത്രികളിൽ വൻവികസനമാണ് മാണി നടത്തിയിട്ടുള്ളത്. കെ.എം.മാണി എം.എൽ.എയുടെ 2015-2016 ലെ ആസ്തി വികസന ഫണ്ടിൽ നിന്ന് പാലാ ജനറൽ ആശുപത്രിക്കു അനുവദിച്ച ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നൂ അദ്ദേഹം. മുനിസിപ്പൽ ചെയർപേഴ്‌സൺ ബിജി ജോജോ കുടക്കച്ചിറ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ,സിബിൽ തോമസ്, പ്രൊഫ.സതീഷ് ചൊള്ളാനി, ഷാർലി മാത്യു, പി.കെ ഷാജകുമാർ, സോമശേഖരൻ തച്ചേട്ട്, അനസ് കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ജു.സി.മാത്യു സ്വാഗതവും, ആർ.എം.ഒ റെയ്‌സ സെൻ നന്ദിയും പറഞ്ഞു.