നീണ്ടൂർ: എസ്.എൻ.ഡി.പി യോഗം അരുണോദയം ശാഖയുടെ ഒരുവർഷം നീണ്ടൂനിൽക്കുന്ന പ്ലാറ്റിനംജീബിലി ആഘോഷിക്കാൻ പ്രസിഡന്റ് എം.പി. പ്രകാശിന്റെ അദ്ധ്യക്ഷതയിൽകൂടിയ വിശേഷാൽ പൊതുയോഗം തീരുമാനിച്ചു.

സെപ്തംബർ 22ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. പ്ലാറ്റിനം ജൂബിലി സ്മാരകമായി നിർമ്മിക്കുന്ന ശ്രീനാരായണ - ശാരദാക്ഷേത്രത്തിന്റെ ആറാട്ടുമണ്ഡപ സമർപ്പണവും ജനറൽ സെക്രട്ടറി നിർവ്വഹിക്കും. 75 വർഷത്തെ ശാഖാചരിത്രം ഉൾക്കൊള്ളിച്ചുള്ള സ്മരണിക തയ്യാറാക്കൽ, മുൻ ഭാരവാഹികളെ ആദരിക്കൽ തുടങ്ങിയ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടത്തും.

പരിപാടികളുടെ നടത്തിപ്പിനുവേണ്ടി കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു, സെക്രട്ടറി ആർ .രാജീവ്, വൈസ് പ്രസിഡന്റ് വി.എം. ശശി, ബോർഡ് മെമ്പർ സുരേഷ് വട്ടയ്ക്കൻ (രക്ഷാധികാരികൾ), ശാഖാ പ്രസിഡന്റ് എം.പി. പ്രകാശ് (ചെയർമാൻ) വി.ടി. സുനിൽ (ജനറൽ കൺവീനർ), സുരേഷ് അടികുളം (ജോ. കൺവീനർ) എന്നിവർ ഭാരവാഹികൾ ആയി 101 അംഗ ആഘോഷകമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു.

പ്രോഗ്രാം കമ്മറ്റി: കെ ആർ. സന്തോഷ് (കൺവീനർ), ഷെറി പീതാംബരൻ, കെ.എം സുജാതൻ, ജയ രമണൻ (ജോ. കൺവീനർമാർ), പബ്ലിസിറ്റി: പി.ആർ സന്തോഷ് (കൺവീനർ), മോഹനൻ ശ്രീരാഗം, പി.കെ ഹരിദാസ് (ജോ. കൺവീനർമാർ), ഫിനാൻസ്: എ.ഡി. ഷാജി (കൺവീനർ), എം. കെ രാജപ്പൻ, ശോഭന സുരേഷ് (ജോ. കൺവീനർമാർ), സ്വീകരണം: സി.കെ. ലക്ഷമൻ (കൺവീനർ), മിനി സുരേന്ദ്രൻ, പി.കെ കരുണാകരൻ (ജോ. കൺവീനർമാർ) ശുചീകരണം: നന്ദു സതീഷ് (കൺവീനർ), ഉഷാ ഭാസ്‌കരൻ, ആകാശ് സുരേന്ദ്രൻ (ജോ. കൺവീനർമാർ), ഭക്ഷണം: കെ.എൻ ബിനു (കൺവീനർ), കെ.പി. ബാബു(ജോ. കൺവീനർ), പൂജ: സുമേഷ് ബാബു (കൺവീനർ). കൃഷ്ണൻകുട്ടി, പി.എ ചന്ദ്രൻ, പ്രഭാകരൻ, ഷാജി കുമാരൻ (ജോ. കൺവീനർമാർ), ലൈറ്റ്, ഡെക്കറേഷൻ, സൗണ്ട് : ശ്രീരാജ് പുലിത്തുരുത്തിൽ (കൺവീനർ), തങ്കച്ചൻ തെങ്ങുംപള്ളിൽ (ജോ. കൺവീനർ), സ്മരണിക: കെ. കെ ശിവൻ (കൺവീനർ) കെ. കെ ദാമോദരൻ (ജോ. കൺവീനർ) എന്നിവരാണ് സബ് കമ്മിറ്റി ഭാരവാഹികൾ. എം. പി. പ്രകാശ്, കെ. എം. സുജാതൻ, എ.ഡി. ഷാജി , യു.കെ. ഷാജി, വി.എം. രാജപ്പൻ, മോഹനൻ ശ്രീരാഗം, സുരേഷ് അടികുളം എന്നിവരെ സ്മരണിക എഡിറ്റോറിയൽ ബോർഡിലേക്കും തിരഞ്ഞെടുത്തു.