നെടുങ്കുന്നം : നെടുങ്കുന്നം പഞ്ചായത്ത് 14-ാം വാർഡിൽ തൊട്ടിക്കൽ യുവധാര ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ,സ്വാശ്രയ സംഘങ്ങൾ ,അംഗൻവാടി ,മഹാത്മ വയോജന ക്ലബ് ,സന്നദ്ധ സംഘടനകൾ ,സാമുദായിക സംഘടനകൾ ,മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ശേഖരിച്ച ദുരിതാശ്വാസ സാധന സാമഗ്രികൾ വാർഡ് മെമ്പർ ജോസഫ് ദേവസ്യായ്ക്ക് യുവധാര ക്ലബ് സെക്രട്ടറി ടി.ആർ ഉണ്ണികൃഷ്ണൻ കൈമാറി.