മണർകാട്: പേരാലുംമൂട്ടിലായ വട്ടമല പരേതനായ വി.എം സഖറിയായുടെ മകൻ രഞ്ചൻ വട്ടമല (59,മുൻ കരസേനാ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം നാളെ 10.30 ന് സെന്റ് മേരീസ് കത്തീഡ്രലിൽ. മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ മുൻ ട്രസ്റ്റി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് അംഗം, കോട്ടയം സഹകരണ മാർക്കറ്റിംഗ് സൊസൈറ്റി ബോർഡ് അംഗം, ആഗ്മ മണർകാട് യൂണിറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: വടവാതൂർ താന്നിയ്ക്കൽ ബിന്ദു (വിജയപുരം സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് അംഗം), മക്കൾ: എൽദോ രഞ്ചൻ (ബഹറിൻ), ജോർജി രഞ്ചൻ (എം.ആർ.എഫ് ഹൈദ്രബാദ്), മരുമകൾ: റിങ്കു എറികാട് തറയിൽ (സൗദി).