പാലാ : പൊൻകുന്നം പതിയിൽ തച്ചപ്പുഴ പി.കെ. കുര്യാക്കോസിന്റെ (ഇന്ത്യൻ ഗ്ലാസ് ഹൗസ് കാഞ്ഞിരപ്പള്ളി, സക്കറിയ ആൻഡ് കമ്പനി പൊൻകുന്നം) ഭാര്യ മേരിക്കുട്ടി കുര്യാക്കോസ് (71) നിര്യാതയായി. സംസ്ക്കാരം ഇന്ന് 3 ന് പാലാ കിഴതടിയൂർ ബാങ്ക് ഹെഡ് ഓഫീസിന് സമീപമുള്ള മരുമകൻ കടൂക്കുന്നേൽ ജോസുകുട്ടിയുടെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ ളാലം സെന്റ് മേരീസ് പഴയപള്ളി സെമിത്തേരിയിൽ. കാഞ്ഞിരപ്പള്ളി ആനക്കല്ല് കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ജോസുകുട്ടി (ഡവലപ്‌മെന്റ് ഓഫീസർ എൽ.ഐ.സി, തൊടുപുഴ), സിബി ഇഗ്‌നേഷ്യസ് ഒറ്റത്തെങ്ങുങ്കൽ (ഡി.ജി.എം, കൊച്ചിൻ റിഫൈനറി). കൊച്ചുമക്കൾ : സക്കറിയ, മരിയ, അന്ന, അലൻ, കുര്യൻ.