thalook-hosptal

പാമ്പാടി: താലൂക് ആശുപത്രി ജഗ്‌ഷനിലെ തിരക്ക് കുറക്കാൻ ട്രാഫിക് പരിഷ്കരണം വേണമെന്ന ആവശ്യം ശക്തമാകുന്നു. ആശുപത്രിയുടെ കവാടത്തിനു മുന്നിലെ കൊടുംവളവ് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. രോഗികളുമായി വരുന്ന വാഹനങ്ങൾ ഉൾപ്പെടെ ഇവിടെ കുരുക്കിലകപ്പെടുന്നത് പതിവാണ്. ഇവിടെ റോഡ് മുറിച്ചുകടക്കുന്നതും ഏറെ പ്രയാസകരമാണ്. കറുകച്ചാൽ മീനടം റൂട്ടുകളിൽ സർവീസ് നടത്തുന്ന വാഹനങ്ങൾ ആശുപത്രി ജംഗ്ഷനിൽ നിറുത്തി യാത്രക്കാരെ കയറ്റുമ്പോൾ ഉണ്ടാകുന്ന ഗതാഗത കുരുക്ക്‌ പരിഹരിക്കുന്നതിന് ബസ് വേ ഉൾപ്പെടെ ഉള്ള പരിഷ്കരണങ്ങൾ വേണമെന്നും ആവശ്യമുണ്ട്.