വൈക്കം: പ്രളയ ദുരിതത്തിന്റെ കെടുതി അനുഭവിക്കുന്ന മേഖലകൾക്ക് വൈക്കം നഗരസഭയുടെ കൈത്താങ്ങ്. അഞ്ച് ലക്ഷം രൂപയുടെ ഭക്ഷണസാധനങ്ങളും മറ്റ് നിത്യോപയോഗ ഉത്പന്നങ്ങളും ഉൾപ്പെടെ ഒരു ലോറി സാധനങ്ങൾ കോട്ടയം കളക്ടർക്ക് കൈമാറി. നഗരസഭാ ജീവനക്കാർ, കൗൺസിലർമാർ, 400 കുടുംബശ്രീ യൂണിറ്റുകൾ, സുമനസ്സുകൾ എന്നിവരുടെ പങ്കാളിത്തോടെയാണ് വിഭവങ്ങൾ സമാഹരിച്ചത്. ശേഖരിച്ച ഉത്പന്നങ്ങളുമായി കളക്‌ടറേറ്റിലേക്ക് പുറപ്പെട്ട വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചെയർമാൻ പി. ശശിധരൻ നിർവഹിച്ചു. സെക്രട്ടറി രമ്യാ കൃഷ്ണൻ, സൂപ്രണ്ട് ഒ.വി. മായ, പി. മിനി, പി. അഖില, സന്ധ്യാ ശിവൻ, എം.ടി. അനിൽകുമാർ, ബിജു വി. കണ്ണേഴൻ, ജി. ശ്രീകുമാരൻ നായർ, കിഷോർ കുമാർ തുടങ്ങിയവർ പങ്കെടുത്തു.