പൊൻകുന്നം : ഇന്നലെ പുലർച്ചെയുണ്ടായ മഴയിൽ കൊപ്രാക്കളം ഇരുമ്പുകുത്തി കവലയ്ക്കു സമീപം തറേപ്പറമ്പിൽ അമ്മിണിയുടെ വീടിന്റെ മേൽക്കൂര തകർന്നു. മകൻ അനീഷും ഭാര്യ രാഗിയും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വീടിന്റെ മറ്റൊരു ഭാഗത്ത് കിടന്നുറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടുകൾ മുറിക്കുള്ളിൽ വീണ് ചിതറിയ നിലയിലാണ്. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി, വില്ലേജ് ഓഫീസർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.