ഉദയനാപുരം: സ്‌കൂട്ടർ ഇടിച്ച് സൈക്കിൾ യാത്രികന് ഗുരുതര പരിക്ക്. വല്ലകം വിളയങ്ങാട്ടിൽ വി.ജി.സദാശിവനാണ് (64)​ പരിക്കേറ്റത്. തിങ്കളാഴ്ച്ച വൈകിട്ട് 7.30 ന് വല്ലകം അരീക്കുളങ്ങര ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. പേപ്പർ വിതരണക്കാരനായ സദാശിവൻ കളക്ഷൻതുക വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആണ് അപകടം. റോഡിൽ തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് .