വൈക്കം : ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ‌ഡിസംബർ 12 മുതൽ 22 വരെ നടക്കുന്ന 37-ാം മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് മുന്നോടിയായുള്ള 108 ദിവസത്തെ നാരായണീയ പാരായണ പന്തലിന്റെ കാൽനാട്ട് കർമ്മം നാളെ വൈകിട്ട് 6ന് നടക്കും. കാലടി സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.ദിലീപ് കുമാർ കാൽനാട്ടുകർമ്മം നിർവ്വഹിക്കും. സിനിമാ താരം ഗോപിക രമേഷ്, സത്ര നിർവ്വഹണ സമിതി വർക്കിംഗ് ചെയർമാൻ ബി.അനിൽകുമാർ, ചീഫ് കോഓർഡിനേ​റ്റർ പി.വി. ബിനേഷ്, ജനറൽ കൺവീനർ രാഗേഷ് ടി.നായർ, നാരായണീയ സമിതി ചെയർപേഴ്‌സൺ ബീന അനിൽകുമാർ, കൺവീനർ മായാ രാജേന്ദ്രൻ എന്നിവരും നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുക്കും.