കോട്ടയം :പ്രളയത്തിന്റെ മറവിൽ, കേരളത്തിൽ കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ജനപക്ഷം നേതാവ് പി.സി.ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ അനധികൃത പാറമടകൾ നിയന്ത്രിക്കുകയാണ് വേണ്ടത്. പാറമടകൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച നടപടി പാറമട മാഫിയയുമായുള്ള സർക്കാരിന്റെ അവിശുദ്ധ ബന്ധത്തിന് തെളിവാണ്. തനിക്കോ കുടുംബത്തിനോ പാറമടയില്ല. ഉണ്ടെന്ന് തെളിയിച്ചാൽ ആത്മഹത്യ ചെയ്യും . മണൽ ഖനനം നടത്താതെ നിറഞ്ഞു കിടക്കുന്നതിനാൽ നദികളുടെ അഴം കുറഞ്ഞു .വെള്ളപ്പൊക്കത്തിന് ഇതാണ് കാരണം.

കേരളകോൺഗ്രസുകൾ തമ്മിലടിച്ചു നശിച്ച സാഹചര്യത്തിൽ പിരിച്ചു വിടണം. മന്നത്തു പത്മനാഭനാണ് കേരളകോൺഗ്രസ് എന്ന പേരിട്ടത്. ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അതിന് ഉദകക്രിയചെയ്യണമെന്നും ജോർജ് പറഞ്ഞു.