തലയോലപ്പറമ്പ് : ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പെരുവ, മുളക്കുളം, കാരിക്കോട് എന്നിവിടങ്ങളിൽ നാളെ മഹാശോഭായാത്രകൾ നടക്കും. വൈകീട്ട് നാലിന് അവർമ മങ്ങാട്ട് കൊട്ടാരം മഹാഗണപതി ക്ഷേത്രം, കുന്നപ്പിള്ളിക്കാവ്, ചായൻകാവ്, ചളുവേലി, എന്നിവിടങ്ങളിൽ നിന്നാരംഭിക്കുന്ന ശോഭായാത്രകൾ അഞ്ചിന് പെരുവ പൈക്കര ശിവക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭായാത്രയായി പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് ഉറിയടി, അവൽപ്പൊതി വിതരണം എന്നിവ നടക്കും. വൈകീട്ട് അഞ്ചിന് കാരിക്കോട് തെക്കേക്കര ശിവക്ഷേത്രത്തിൽനിന്നാരംഭിക്കുന്ന ശോഭായാത്ര ആറിന് മനയ്ക്കപ്പടി ഭഗവതിധർമ്മശാസ്താ ക്ഷേത്രത്തിൽ സംഗമിക്കും. വൈകീട്ട് അഞ്ചിന് വടുകുന്നപ്പുഴ മഹാദേവക്ഷേത്രം, മുളക്കുളം വടേക്കക്കര ഊഴത്തുമല ശിവക്ഷേത്രം, മഴുവഞ്ചേരീൽ നാഗരാജക്ഷേത്രം എന്നിവിടങ്ങളിൽനിന്നും തുടങ്ങുന്ന ശോഭായാത്രകൾ മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രത്തിൽ സമാപിക്കും.
ബാലഗോകുലം വൈക്കം ജില്ലയുടെ ആഭിമുഖ്യത്തിൽ 13 മഹാശോഭയാത്രയും, 90 ശോഭായാത്രയും നടത്തും. വൈക്കം മഹാശോഭായാത്ര ശ്രീകൃഷ്ണ ജയന്തി ജില്ലാ സ്വാഗത സംഘം രക്ഷാധികാരിയും പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയുമായ വൈക്കം വിജയലക്ഷ്മി ഉദ്ഘാടനംചെയ്യും. ബാലഗോകുലം സംസ്ഥാന കാര്യദർശി സതീശൻ ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകും സ്വാഗത സംഘം അദ്ധ്യക്ഷൻ ഡോ:ഗോപാലകൃഷ്ണൻ, താലുക്ക് അദ്ധ്യക്ഷൻ ഷാജി തുടങ്ങിയവർ പങ്കെടുക്കും
തലയോലപ്പറമ്പ് മഹാശോഭായാത്ര സ്വാഗതസംഘം ജനറൽ കൺവീനർ ജയപ്രകാശ് തെക്കേടത്ത് ഉദ്ഘാടനം ചെയ്യും . എൻ.മധു, ഗംഗാധരൻനായർ,ഉല്ലാസ് എന്നിവർ പങ്കെടുക്കും. പെരുവ മഹാശോഭായാത്ര ബാലഗോകുലം ജില്ല അദ്ധ്യക്ഷൻ ബിനോയ് ലാൽ ഉദ്ഘാടനം ചെയ്യും.കടുത്തുരുത്തി ,ഞീഴൂർ,കിടങ്ങൂർ, ഏ​റ്റുമാനൂർ,കാണക്കാരി, ബ്രഹ്മമംഗലം ,എന്നിവിടങ്ങളിൽ ജില്ലാ കാര്യദർശി കെ.കെ സനൽകുമാർ, ഉപാദ്ധ്യക്ഷൻ സതീശൻ, സംഘടനകാര്യദർശി ഉണ്ണികൃഷ്ണൻ, ഖജാൻജി രാജേഷ് കുമാർ എന്നിവർ ശോഭ യാത്ര ഉദ്ഘാടനം ചെയ്യും