mg-university-info
mg university info

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ബി.എ. ഇംഗ്ലീഷ് കോർ/കോംപ്ലിമെന്ററി, മോഡൽ 2 (സി.ബി.സി.എസ്./സി.ബി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 27 മുതൽ നടക്കും.

രണ്ടാം സെമസ്റ്റർ എം.എസ്‌സി സുവോളജി (സി.എസ്.എസ്. റഗുലർ/റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 29 മുതൽ സെപ്തംബർ നാലുവരെ അതത് കോളേജുകളിൽ നടക്കും.

രണ്ടാം സെമസ്റ്റർ എം.എസ്‌സി ബോട്ടണി (സി.എസ്.എസ്. റഗുലർ/റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്തംബർ രണ്ടു മുതൽ അഞ്ചുവരെ അതത് കോളേജുകളിൽ നടക്കും.

എം.കോം. പ്രൈവറ്റ് സൂക്ഷ്മപരിശോധന

ഒന്നും രണ്ടും സെമസ്റ്റർ എം.കോം. പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർ 26 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ (28 ഒഴികെ) സിൽവർ ജൂബിലി പരീക്ഷഭവനിലെ ഇ.ജെ. 5 സെക്‌ഷനിൽ ഹാൾടിക്കറ്റ്/ഫേട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവയുമായി എത്തണം.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബി.പി.ഇ.എസ്. (2016 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ നാലുവരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എ. സംസ്‌കൃതം സ്‌പെഷ്യൽ വ്യാകരണ (സി.എസ്.എസ്.) റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ അഞ്ചുവരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.ബി.എ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 14 വരെ അപേക്ഷിക്കാം.

ഐ.ഐ.ആർ.ബി.എസിൽ നടന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർ ഡിസിപ്ലിനറി മാസ്റ്റർ ഒഫ് സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എം.എസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്തംബർ നാലുവരെ അപേക്ഷിക്കാം.

അവസാന വർഷ ബി.എസ്‌സി. നഴ്‌സിംഗ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ തടഞ്ഞുവയ്ക്കപ്പെട്ട ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.