തലയോലപ്പറമ്പ് : മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ 3-ാം വാർഡിൽ പ്രളയ ദുരിതം അനുഭവിച്ചവർക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ അരിവിതരണം നടത്തി. ദുരിതാശ്വാസത്തിന്റെ ഭാഗമായി സുമനസ്സുകളുടെ സഹകരണത്തോടെയാണ് 179 കുടുംബങ്ങൾക്ക് അഞ്ച്കിലോ അരിവിതരണം ചെയ്തത്. തുരുത്തുമ്മ എസ്. എൻ. ഡി. പി. ഹാളിൽ നടന്ന അരിവിതരണം വാർഡ് മെമ്പർ പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് തുരുത്തുമ്മ നിവാസികളാണ്.