കോത്തല: കോയിത്താനം മോഹന വിലാസത്തിൽ മോഹനന്റെ (റിട്ട. കെ. എസ്. ആർ. ടി. സി.) ഭാര്യ ഉഷ മോഹനൻ (54) നിര്യാതയായി. വിഴിക്കത്തോട് കൊല്ലക്കാട്ട് കുടുംബാംഗമാണ്. മക്കൾ: അനുജ എം. മോഹൻ (സഹകരണ വകുപ്പ് ഇൻസ്പെക്ടർ, കോട്ടയം), അനീഷ് എം. മോഹൻ ( മാനേജർ മക്ലിയോഡ്സ്). മരുമക്കൾ: സുധീഷ് (ബി. എസ്. എൻ. എൽ., കോട്ടയം), പാർവ്വതി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.