വൈക്കം : വെളിച്ചെണ്ണ ഉൽപ്പാദന രംഗത്ത് ആധുനിക സാങ്കേതിക വിദ്യയുമായി മൂപ്പൻസ് കോക്കനട്ട് ഓയിൽ മില്ലിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് സി.കെ ആശ എം എൽ എ നിർവ്വഹിക്കും.
ഉന്നത നിലവാരമുള്ള ശുദ്ധമായ വെളിച്ചെണ്ണ അര ലി​റ്റർ മുതൽ 10 ലി​റ്റർ വരെയുള്ള കണ്ടെയിനറുകളിൽ വിപണിയിൽ ലഭിക്കുമെന്ന് മില്ലുടമ ഡോ.രഞ്ജുവി തോമസ് അറിയിച്ചു. പള്ളിപ്രത്തുശ്ശേരിയിലാണ് മില്ല് സ്ഥാപിച്ചിട്ടുള്ളത്.