കോട്ടയം: മാനവസേവാസമിതി രോഗികൾക്കും അശരണർക്കുമായി തുടങ്ങുന്ന 'ധർമ്മശാല' ആതുരശുശ്രൂഷാകേന്ദ്രം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ കൂട്ടായ്മയും സേവനവും കൊണ്ടേ സമൂഹത്തിൽ വളർന്നുവരുന്ന അനാഥത്വവും രോഗാവസ്ഥയും ഇല്ലാതാക്കാൻ സാധിക്കുവെന്നും ഈ കാര്യത്തിൽ സമാജസേവനം നടത്തുന്ന മാനവസേവാസമിതിയുടെ തീരുമാനം മാതൃകാപരമാണെന്നും എം.പി. പറഞ്ഞു. പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് പി. ബാലകൃഷ്ണപിള്ള, കൗൺസിലർ എൽസമ്മ വറുഗീസ്, കുസുമാലയം ബാലകൃഷ്ണൻ, പി.ആർ. അർജുൻ, പി.ജെ. ഹരികുമാർ, ഉഷ ജോർജ് എന്നിവർ പ്രസംഗിച്ചു.