ഇളങ്ങുളം: ശ്രീധർമ ശാസ്താ ബാലഗോകുലം, പുല്ലാട്ടുകുന്ന് പരാശക്തി ബാലഗോകുലം എന്നിവ ചേർന്ന് ശ്രീകൃഷ്ണജയന്തി ശോഭായാത്ര നടത്തും. നാളെ രാവിലെ ഒൻപതിന് വിളംബരജാഥ, 10ന് വൃക്ഷപൂജ, 3.30ന് ഗോപൂജ. നാലിന് ഇളങ്ങുളം ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര കൂരാലിയിൽ പുല്ലാട്ടുകുന്നേൽ ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്രയുമായി സംഗമിക്കും. തുടർന്ന് ഇളങ്ങുളം ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ സമാപിക്കും. 5.30ന് ഉറിയടി, പ്രസാദവിതരണം.
പൊൻകുന്നം: ബാലഗോകുലങ്ങളുടെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ നടക്കും. ചിറക്കടവ്, കളമ്പുകാട്ട്കവല, മന്ദിരം, തോണിപ്പാറ, പാട്ടുപാറ, മൂലകുന്ന്, കുന്നുംഭാഗം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ പൊൻകുന്നത്ത് സംഗമിക്കും. തുടർന്ന് മഹാശോഭായാത്രയായി പുതിയകാവ് ദേവി ക്ഷേത്രത്തിൽ സമാപിക്കും.
ചെറുവള്ളി: ബാലഗോകുലം ചെറുവള്ളി മണ്ഡലത്തിൽ കറുത്തമഞ്ഞാടി, കൈലാത്തുകവല, അരവിന്ദപുരം, തെക്കേത്തുകവല, ചെറുവള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന ശോഭായാത്രകൾ കിഴക്കേക്കവല ചിത്സ്വരൂപ തീർത്ഥപാദാശ്രമത്തിൽ സംഗമിച്ച് മഹാശോഭായാത്രയായി ചെറുവള്ളി ദേവിക്ഷേത്രത്തിൽ സമാപിക്കും. ഉറിയടി, കോൽക്കളി തുടങ്ങിയവ നടക്കും.
ചിറക്കടവ്: വിവിധ ബാലഗോകുലങ്ങളുടെ ശോഭായാത്രകൾ മണ്ണംപ്ലാവിൽ സംഗമിച്ച് മഹാശോഭായാത്രയായി മണക്കാട് ശ്രീഭദ്രാ ക്ഷേത്രത്തിൽ സമാപിക്കും.
എലിക്കുളം: ഉരുളികുന്നം ശ്രീധർമശാസ്താ ബാലഗോകുലം, എലിക്കുളം ശ്രീദേവി ബാലഗോകുലം എന്നിവ നാളെ ശോഭായാത്ര സംഘടിപ്പിക്കും. മൂന്നിന് ഉരുളികുന്നം ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രത്തിൽ നിന്നും 3.30ന് ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ നിന്നും ശോഭായാത്രകൾ പുറപ്പെടും. 4.30ന് കുരുവിക്കൂട് കവലയിൽ സംഗമിച്ച് മഹാശോഭായാത്ര എലിക്കുളം ഭഗവതിക്ഷേത്രത്തിൽ സമാപിക്കും.