കോട്ടയം: പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയ 'രാമറാവു അവാർഡ്' ആതുരസേവന രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയ മൂന്ന് ഡോക്ടർമാർക്ക് വിതരണം ചെയ്തു.
ഡോ. മാത്യു പാറയ്ക്കൽ, ഡോ. പി.ജി.ആർ. പിള്ള, ഡോ. വി.പി. ഗംഗാധരൻ എന്നിവരാണ് ഈ വർഷത്തെ അവാർഡിനർഹരായത്. കെ.പി.എസ് മേനോൻ ഹാളിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് കെ.ടി.തോമസ് അവാർഡ് ദാനം നിർവഹിച്ചു. പബ്ളിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു. എയർ ഇന്ത്യ മുൻ ചെയർമാൻ ഡോ. റോയ് പോൾ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനിതാകമ്മീഷൻ മുൻ അംഗം ഡോ.ജെ. പ്രമീളാദേവി ആശംസ അർപ്പിച്ചു. അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തി. പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള സ്വാഗതവും ലൈബ്രറി ജോ. സെക്രട്ടറി ഷാജി ഐപ്പ് വേങ്കടത്ത് നന്ദിയും പറഞ്ഞു.
കോട്ടയം പബ്ലിക് ലൈബ്രറി സ്ഥാപക പ്രസിഡന്റും ദിവാൻ പേഷ്കാറുമായിരുന്ന ടി. രാമറാവുവിന്റെ സ്മരണാർത്ഥമാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.