കോട്ടയം: വീട്ടിൽ വഴക്കിട്ടിറങ്ങി വന്ന പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ മണ്ണാർക്കാട് പെരുമ്പാട് കോടതിപ്പടിയിൽ റിഷാദിനെ (24) വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ അറസ്റ്റ് ചെയ്‌തു. വീട്ടുകാർ നൽകിയ പരാതിയിൽ ഇരുവരെയും റിഷാദിന്റെ പാലക്കാട്ടെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. റിഷാദിനെ കോടതി റിമാൻഡ് ചെയ്‌തു.