കോട്ടയം: എം.ജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ 38 കോളേജുകളിലും വിജയിച്ചതായി എസ്.എഫ്.ഐ അവകാശപ്പെട്ടു. കോട്ടയം സി.എം.എസ് കോളേജ് യൂണിയൻ ഭാരവാഹികളായി കൃഷ്‌ണ സന്തോഷ് (ചെയർപേഴ്‌സൺ), ഹരിഗൗരി നന്ദ (വൈസ് ചെയർപേഴ്‌സൺ), അപർണ സുരേഷ് (ജനറൽ സെക്രട്ടറി), അഖില പ്രകാശ് (ആട്ട്സ് ക്ലബ് സെക്രട്ടറി), നിഖില രാഘവൻ (മാഗസിൻ എഡിറ്റർ), അമൽ വിജയ് , അനിരുദ്ധ് ബി (കൗൺസിലർ). നാട്ടകം ഗവ.കോളേജ് - സി.പി അഭിജിത് (ചെയ‌ർമാൻ), അഞ്ജലി കെ.അബികുമാർ (വൈസ് ചെയർപേഴ്‌സൺ), ബിബിൻ കെ.വർഗീസ് (ജനറൽ സെക്രട്ടറി), ഷാഫിൻ (മാഗസീൻ എഡിറ്റർ), ശരത് (ആട്‌സ് ക്ലബ് സെക്രട്ടറി), ജിതിൻ തമ്പി, ദീപു വർഗീസ് (കൗൺസിലർ), ബസേലിയസ് കോളേജ് കോട്ടയം- ജെറിൻ ജോൺ (ചെയർമാൻ), അൻസു പി.റെജി (വൈസ് ചെയർപേഴ്‌സൺ), ഗൗതം സുരേഷ് (ജനറൽ സെക്രട്ടറി), നിമത മെറിൻ കുര്യൻ (മാഗസീൻ എഡിറ്റർ), റോഷൻ ഡാനിയേൽ (ആട്സ് ക്ലബ്) അശ്വിൻ ബിജു, സിറിൽ സാം (കൗൺസിലർ), കുമരകം എസ്.എൻ കോളേജ് - നന്ദു നടരാജൻ (ചെയ‌ർമാൻ), ശില്‌പമോൾ എസ് (വൈസ് ചെയർപേഴ്‌സൺ), ലിബിൻ ജേക്കബ് (ജനറൽ സെക്രട്ടറി), ഗോകുൽ (മാഗസീൻ എഡിറ്റർ), മനു കൃഷ്‌ണൻ (ആട്‌സ്‌ ക്ലബ് സെക്രട്ടറി), കെ.എസ് അക്ഷയ്, അജിത് (കൗൺസിലർ) എന്നിവരെ തിരഞ്ഞെടുത്തു.

പാമ്പാടി കെ.ജി കോളേജ് യൂണിയൻ മുഴുവൻ സീറ്റിലും കെ.എസ്.യു വിജയിച്ചു. ചെയർപേഴ്‌സണായി റോജാ ആൻ ചെറിയാൻ, ജനറൽ സെക്രട്ടറിയായി ലിബിൻ ഐസക്ക് വർക്കി, യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി അബി ആൻ, മാഗസിൻ എഡിറ്റർ എയ്ഞ്ചൽ എന്നിവർ വിജയിച്ചു. ചങ്ങനാശ്ശേരി എസ്.ബി കോളേജ്, പാലാ സെന്റ് തോമസ്, അരുവിത്തുറ സെന്റ് ജോർജ്, പുതുപ്പള്ളി ഐ.എച്ച്.ആ‌ർ.ഡി, രാമപുരം എംഎ കോളേജ്, കുറവിലങ്ങാട് ദേവമാതാ, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് യൂണിയനുകളിലേക്ക് കെ.എസ്.യു പ്രതിനിധികൾ വിജയിച്ചു. നാട്ടകം കോളേജ് ഉൾപ്പെടെയുള്ള കോളേജുകളിൽ കെ.എസ്.യു വോട്ടുവിഹിതം ഇരട്ടിയാക്കിയതായി ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു. പാർലമെന്ററി രീതിയിൽ നടന്ന തിരഞ്ഞെടുപ്പിൽ കുറവിലങ്ങാട് ദേവമാതാ, മാന്നാനം കെ.ഇ, പാലാ സെന്റ് തോമസ്, ഉഴവൂർ സെന്റ് സ്റ്റീഫൻസ്, അരുവിത്തുറ സെന്റ് ജോർജ് കോളേജുകളിൽ കഴിഞ്ഞ തവണത്തെതിന്റെ ഇരട്ടി സീറ്റുകളിൽ വിജയിച്ചെങ്കിലും നിസ്സാര വോട്ടുകൾക്കാണ് യൂണിയൻ നഷ്ടപ്പെട്ടത്. വർഷങ്ങളായി ഏകപക്ഷീയമായ തിരഞ്ഞെടുപ്പ് നടന്നിരുന്ന കൊതവറ സെന്റ് സേവ്യേഴ്‌സ്, എരുമേലി എം.ഇ.എസ്, ഉഴവൂർ കോളേജുകളിൽ കെ.എസ്.യു ശക്തമായ മത്സരം നടത്തി. ജില്ലയിലെ ആകെ വിദ്യാർത്ഥി പ്രതിനിധികളുടെ എണ്ണം 240ൽ നിന്ന് 490 ആയി വർദ്ധിച്ചതായും ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു.