കിടങ്ങൂർ: നിർത്തിയിട്ടിരുന്ന ബസ്സിനുള്ളിൽ വച്ച് മടിയിലിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മാറിടം പതിയിൽ ജോയി (62) മരിച്ചു. ഒൻപതിന് രാവിലെ കിടങ്ങൂർ ബസ്‌ബേയിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ കോട്ടയത്തേക്ക് പോകാൻ കയറിയ ജോയിയുടെ കൈവശമുണ്ടായിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് പരിക്കേറ്റത്.
ഭാര്യ: വൽസല. മക്കൾ: ജോമോൾ, ജോഷി. മരുമക്കൾ: സജി, ആശ. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.